‘പെയ്‌ഡ്’ സംഘടന രൂപീകരിച്ചു

കാഞ്ഞങ്ങാട്
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി രക്ഷിതാക്കളുടെ സംസ്ഥാനതല കൂട്ടായ്മ രൂപീകരിച്ചു. മന്നൂറോളം സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നുള്ള അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ പ്രതിനിധികള്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ യോഗം ചേര്‍ന്നാണ് പാരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്വല്‍ ഡിസിബിലിറ്റി (പെയ്ഡ്) എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്.
പ്രൊഫ. എം കെ സാനു ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റോയ് വടക്കേല്‍ അധ്യക്ഷനായി. ഫാ.റോയ് കണ്ണംചിറ, സിസ്റ്റര്‍ റാണി, കെ എം ജോർജ്, ടി മുഹമ്മദ് അസ്ലം, തങ്കമണി, സുശീല, ജുബാസ്റ്റിന്‍ കുലാസ്, വി ബാലഗോപാലന്‍, സുനില്‍ദാസ്, അലി എന്നിവർ സംസാരിച്ചു.
ഭാരവാഹികള്‍: കെ എം ജോർജ് എറണാകുളം (പ്രസിഡന്റ്), ടി മുഹമ്മദ് അസ്ലം കാഞ്ഞങ്ങാട്, ബേബി തോമസ് കോട്ടയം, സുശീല വേണുഗോപാല്‍ ആലപ്പുഴ (വൈസ് പ്രസിഡന്റ്), ജുബാസ്റ്റിന്‍ കുലാസ് തിരുവനന്തപുരം (ജന.സെക്രട്ടറി), അഡ്വ.ബേബി മാത്യു പാലക്കാട്, ഷീല ജോസ് തൃശൂര്‍, മരക്കാര്‍ കോഴിക്കോട് (ജോ.സെക്രട്ടറി), വി ബാലഗോപാലന്‍ കൊല്ലം (ട്രഷറര്‍).








0 comments