ദേശീയ സബ് ജൂനിയർ ഫുട്‌ബോൾ കക്കാട്ടെ പെൺകുട്ടികൾ കക്കട്ടിലേക്ക്

നീലേശ്വരം
കേരളത്തെ പ്രതിനിധീകരിച്ച് കട്ടക്കിൽ കളിക്കാൻ കക്കാട്ടെ പെൺകുട്ടികൾ. ഒന്നു മുതൽ 12 വരെ കട്ടക്കിൽ നടക്കുന്ന സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനികരിക്കാൻ കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ. ജിജിന വേണു, പി മാളവിക, എസ് ആര്യശ്രി, എം അഞ്ജിത എന്നിവരാണ് ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. നാലുപേരും മടിക്കൈ ബങ്കളം സ്വദേശികളുമാണ്.
ജിജിന ഗോൾകീപ്പറാണ്. മറ്റ് മൂന്നു പേരും ഖേൽ ഇന്ത്യ ഫുട്ബോൾ മത്സരത്തിലും കഴിഞ്ഞ വർഷം മണിപുരിൽ നടന്ന സബ്‌ജൂനിയർ മത്സരത്തിലും കേരളത്തെ പ്രതിനിധികരിച്ച് കളിച്ചിട്ടുണ്ട്. തിരുവല്ല മാർത്തോമ കോളേജിലായിരുന്നു സെലക്‌ഷൻ ക്യാമ്പ് നടന്നത്. ടീം വ്യാഴാഴ്ച കട്ടക്കിലേക്ക് പുറപ്പെട്ടു.









0 comments