മെസിക്ക് ഉയരം ആകാശത്തോളം

ചെറുവത്തൂര്‍
ആരാധന ആകാശത്തോളം ഉയര്‍ന്നപ്പോള്‍ ലയണല്‍ മെസിയുടെപടുകൂറ്റന്‍ കട്ടൗട്ട് ഒരുക്കി അര്‍ജന്റീനിയന്‍ ആരാധകര്‍. പിലിക്കോട് ഗവ.യുപി സ്‌കൂളിന് സമീപമാണ് 22 അടി ഉയരവും പത്ത് അടി വീതിയും ഉള്ള കട്ടൗട്ട് ഒരുക്കിയത്. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നീടീമുകളുടെ ആരാധകരാണ് ഈ പ്രദേശത്ത് കൂടുതൽ.
മൂന്ന് ടീമുകൾക്കും ആശംസയര്‍പ്പിച്ചുള്ള വലിയ ബോര്‍ഡുകള്‍ നേരത്തേ തന്നെ ഇവിടെ സ്ഥാപിച്ചിരുന്നു. ലോക കപ്പിന് പന്ത് ഉരുളുകയും ആവേശം വാനോളം ഉയരുകയും ചെയ്തപ്പോഴാണ് പ്രിയതാരം മെസിയുടെ കട്ടൗട്ട് ഒരുക്കാന്‍ ആരാധകര്‍ മുന്നിട്ടിറങ്ങിയത്. മൂന്ന് ദിസമെടുത്താണ് കട്ടൗട്ട് സ്ഥാപിച്ചത്. പാതയോരത്തായതിനാല്‍ നിരവധിപേര്‍ ഇത് കാണാനും സെൽഫിയെടുക്കാനും എത്തുന്നു. ആകാശത്തോളം ഉയര്‍ന്ന മെസിയുടെ കട്ടൗട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു.









0 comments