നീലേശ്വരം ഇനി സെവൻസ് ഫുട്ബോൾ ലഹരിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 10:31 PM | 0 min read

നീലേശ്വരം
പള്ളിക്കര കോസ്മോസ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്‌ 22 മുതൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങും. ജനുവരി 12 വരെ നീളുന്ന ടൂർണമെന്റിൽ വിവിധ ക്ലബ്ബുകൾക്കുവേണ്ടി  സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത 20 ടീമുകൾ കളത്തിലിറങ്ങും. ഉദ്ഘാടന മത്സരത്തിൽ കെഡിഎസ് എഫ്സി  കിഴിശേരി, ഹണ്ടേർസ് കൂത്തുപറമ്പുമായി ഏറ്റുമുട്ടും. ടൂർണമെന്റ്‌
20ന് വൈകിട്ട് ഏഴിന്  രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്യും.  എം രാജഗോപാലൻ  എംഎൽഎ മുഖ്യാതിഥിയാകും. ടൂർണമെന്റിന്‌ മുന്നോടിയായി വെള്ളി വൈകിട്ട് നാലിന് മാർക്കറ്റ് ജങ്‌ഷനിൽനിന്നും  രാജാസ് മൈതാനിയിലേക്ക് വിളംബര ഘോഷയാത്ര നടത്തും. ശനി വൈകിട്ട് 4.30ന്  ജേഴ്സി പ്രകാശനം. 9000ത്തോളം പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയുടെ നിർമാണം  പൂർത്തിയായി. 50 രൂപയാണ് ഗാലറി നിരക്ക്‌. വിവിധ ദിവസങ്ങളിൽ  കലാപരിപാടികളും അരങ്ങേറും.  വാർത്താസമ്മേളനത്തിൽ വർക്കിങ്‌ ചെയർമാന്മാരായ ഡോ. വി സുരേശൻ, അഡ്വ. പി ബാബുരാജ്, ജനറൽ കൺവീനർ പി വി രാജേഷ്,  ഡോ. പി രാജൻ, പി വി രാജീവ്, ടി വി അശോകൻ, രമേശൻ കാര്യങ്കോട് എന്നിവർ സംബന്ധിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home