ബേവൂരി നാടകോത്സവത്തിന്‌ ഇന്ന് സമാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2024, 10:42 PM | 0 min read

 ഉദുമ

നാടിന്റെ ഉത്സവമായി മാറിയ ബേവൂരി നാടകോത്സവത്തിന് തിങ്കളാഴ്‌ച സമാപനം.
സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ അഞ്ചാമത് കെ ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം കാണാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നുറുകണക്കിനാളുകളാണ് എത്തിയത്. നാടകോത്സവത്തിന്റെ ഭാഗമായി  പി ഭാസ്കരൻ അനുസ്മരണം മഞ്ഞണി പൂനിലാവ്,  മാധ്യമ സെമിനാർ, സംസ്കാരിക സായാഹ്നം, ആദര സദസ് എന്നിവ സംഘടിപ്പിച്ചു.  ഞായറാഴ്ച  സാംസ്‌കാരിക സായാഹ്നം ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. ബി കൈരളി  അധ്യക്ഷയായി. ഡോ. സന്തോഷ് പനയാൽ മുഖ്യാതിഥിയായി. വിവിധ വ്യക്തികളെയും സ്കുളിനെയും സഹകരണ സംഘങ്ങളെയും ആദരിച്ചു. ഡിഡിഇ ടി വി മധുസൂദനൻ ഉപഹാരം നൽകി. മല്ലിക ഗോപാലൻ സംസാരിച്ചു. വിനോദ് മേൽപ്പുറം സ്വാഗതവും കെ  സരോജിനി നന്ദിയും പറഞ്ഞു. തുടർന്ന് തിരുവനന്തപുരം ശ്രീനന്ദനയുടെ യാനം നാടകം അരങ്ങേറി.
തിങ്കൾ വൈകിട്ട് ആറിന് സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന്  കൊച്ചി ചൈത്രധാരയുടെ സ്നേഹമുള്ള യക്ഷി നാടകം.


deshabhimani section

Related News

View More
0 comments
Sort by

Home