കുറുവ സംഘമെന്ന് സംശയം; സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

നീലേശ്വരം
കുറുവ സംഘമെന്ന് സംശയിക്കുന്ന രണ്ടുപേരുടെ സിസിടിവി ദ്യശ്യം പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം പടന്നക്കാട് ഒരു വീട്ടിലെ സിസി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. പ്രധാന റോഡിൽനിന്നും പടന്നക്കാട്ടെ ഇടവഴിയിലേക്ക് കയറുന്ന ആരോഗ്യവാന്മാരായ രണ്ട് യുവാക്കൾ വീടുകളെ വ്യക്തമായി വീക്ഷിക്കുന്നത് കാമറാ ദൃശ്യത്തിലുണ്ട്. ഇവർ കുറുവ സംഘത്തിൽപെട്ടവരാകാമെന്ന ബലമായ സംശയത്തെ തുടർന്നാണ് ദൃശ്യം പൊലീസ് പുറത്തുവിട്ടത്. ഇവരെ കാണുന്നവർ ഉടൻ വിവരം അറിയിക്കണമെന്നും പ്രദേശത്തെ വീട്ടുകാർ മുഴുവൻ ശ്രദ്ധിക്കണമെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ ഫോൺ: എം വി വിഷ്ണുപ്രസാദ് (സബ് ഇൻസ്പെക്ടർ നീലേശ്വരം)–- 9497980928, രാജേഷ് (ജനമൈത്രി ബീറ്റ് ഓഫീസർ) – 9497927904, ദിലീഷ് പള്ളിക്കൈ - 9497928799.









0 comments