അധ്യാപകരുടെയും ജീവനക്കാരുടെയും ഐക്യദാർഢ്യം

കാസർകോട്
കർഷകരും കർഷക തൊഴിലാളികളും ട്രേഡ് യൂണിയൻ സംഘടനകളും സംയുക്തമായി നടത്തുന്ന അഖിലേന്ത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അധ്യാപകരും ജീവനക്കാരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. സിവിൽ സ്റ്റേഷൻ നടന്ന പ്രകടനം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനംചെയ്തു. കെ ഭാനുപ്രകാശ് അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ചന്ദ്രൻ, എൻജി യൂണിയൻ ജില്ലാ സെക്രട്ടറി ടി ദാമോദരൻ, കെ പി ഗംഗാധരൻ, കെ അനിൽ കുമാർ, കെ ലളിത എന്നിവർ സംസാരിച്ചു. എഫ്എസ്ഇടി ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതം പറഞ്ഞു.









0 comments