മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 10:22 PM | 0 min read

നീലേശ്വരം
തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട്‌  അപകടത്തിൽ മരിച്ച ആറു പേരുടെ കുടുംബത്തിന്‌  ക്ഷേത്രം ദേവസ്വം റിലീഫ് കമ്മിറ്റിയുടെ ധനസഹായമായ അഞ്ച്‌ ലക്ഷം രൂപ വീതം നൽകി.  
കൊല്ലമ്പാറ മഞ്ഞളംകാട്ടെ ബിജു, കിനാനൂർ റോഡിലെ സി സന്ദീപ്, കിനാനൂരിലെ രതീഷ്, രജിത്ത് എന്നിവരുടെയും തുരുത്തി ഓർക്കുളത്തെ ഷബിൻരാജിന്റെയും  നീലേശ്വരം തേർവയലിലെ പി സി പത്മനാഭന്റെയും കുടുംബത്തിനാണ്‌ ധനസഹായം നൽകിയത്‌. എം  രാജഗോപാലൻ എംഎൽഎ ചെക്കുകൾ കൈമാറി. 
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ  ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്ഥിരം സമിതി ചെയർമാൻ കെ പി രവീന്ദ്രൻ,  കൗൺസിലർ ഇ ഷജീർ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌  ടി കെ രവി, സ്ഥിരം സമിതി ചെയർമാൻ ഷൈജമ്മ ബെന്നി, രാധാകൃഷ്ണൻ എന്നിവരും  റിലീഫ് കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു.
രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു
നീലേശ്വരം 
നീലേശ്വരം വെടിക്കെട്ടപകടത്തിലെ രക്ഷാപ്രവർത്തകരെ കണ്ണൂർ ആസ്‌റ്റർ മിംസ്‌ ആദരിച്ചു.   ഗോകുലം നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ആഗ്നേയം പരിപാടിയിലാണ്‌  നാട്ടുകാർ, ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെ എൺപതോളം രക്ഷാപ്രവർത്തകരെയും പരിക്കിനെ അതിജീവിച്ചവരെയും ആദരിച്ചത്‌. ആസ്റ്റർ മിംസ് എമർജൻസി വിഭാഗം മേധാവി   ജിനേഷ് വീട്ടിലകത്ത്,  ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി  റിനോയ് ചന്ദ്രൻ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ  നിബു കുട്ടപ്പൻ, ഡോ. അർജുൻ ഉണ്ണികൃഷ്ണൻ,  സിഇഒ  അനൂപ്‌ നമ്പ്യാർ എന്നിവർ സംസാരിച്ചു.
 

 



deshabhimani section

Related News

View More
0 comments
Sort by

Home