വ്യാപാരിയുടെ ഒന്നരലക്ഷം തട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:20 PM | 0 min read

കാഞ്ഞങ്ങാട്

പൊലീസ് വേഷത്തിലെത്തിയ സംഘം കാർ തടഞ്ഞ് വ്യാപാരിയുടെ ഒന്നരലക്ഷം രൂപ  തട്ടിയെടുത്തു. ശനി രാവിലെ ചിത്താരി ചേറ്റുകുണ്ടിലാണ് സംഭവം. നോർത്ത് കോട്ടച്ചേരിയിലെ ഷംസുവിന്റെ  പണമാണ് മറ്റൊരു കാറിലെത്തിയ സംഘം കൊള്ളയടിച്ചത്. 
ഷംസു കാറിൽ കാഞ്ഞങ്ങാട്ട്‌ കടയിലേക്ക്‌ വരികയായിരുന്നു. ഇതിനിടെ മറ്റൊരു കാറിൽ പൊലീസ് വേഷത്തിലെത്തിയ സംഘം ഷംസുവിന്റെ കാർ തടഞ്ഞ് പരിശോധന നടത്തി, പണമടങ്ങിയ ബാ​ഗ് കൈക്കലാക്കി. പൊലീസാണെന്ന് കരുതിയ ഷംസുവിന് സംശയം തോന്നിയതുമില്ല. കടയിലേക്ക് പോകാമെന്നും തങ്ങൾ പിന്നാലെ പരിശോധനക്കെത്തുമെന്നും സംഘം ഷംസുവിനെ  അറിയിച്ചു. വ്യാപാരി കടയിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും പൊലീസിനെ കാണാത്തതോടെയാണ്‌ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. 
ഷംസുവിന്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. കെ എൽ 01 എന്ന നമ്പറിൽ തുടങ്ങുന്ന കാറിലാണ് സംഘം വന്നതെന്ന് ഷംസുവിന്റെ പരാതിയിൽ പറഞ്ഞു. പ്രതികളെ പിടികൂടാൻ ബേക്കൽ ഇൻസ്പെക്ടർ കെ പി ഷെെനിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.


deshabhimani section

Related News

View More
0 comments
Sort by

Home