ആവേശമായി കമ്പവലി ടൂർണമെന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 11:47 PM | 0 min read

ബേത്തൂർപാറ

കാസർകോട് സർക്കിൾ സഹകരണ യൂണിയൻ  സഹകരണ വാരാഘോഷത്തിന്റെ പ്രചാരണാർഥം ബേത്തൂർപാറയിൽ  പുരുഷ–- വനിത കമ്പവലി ടൂർണമെന്റ്‌ സംഘടിപ്പിച്ചു. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ  സഹകരണ സംഘം ജീവനക്കാരും സഹകാരികളുമാണ്  പങ്കെടുത്തത്.  പുരുഷ വിഭാഗത്തിൽ ടീം കാടകം, കാസർകോട് ജില്ലാ സഹകരണ ആശുപത്രി, ബായാർ പൈവളിഗെ എന്നിവ ആദ്യ മൂന്ന്‌  സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ കാസർകോട് ജില്ലാ സഹകരണ ആശുപത്രി, ടീം ചന്ദ്രഗിരി, കുറ്റിക്കോൽ ടീം,  എന്നിവ ആദ്യ മൂന്ന്‌ സ്ഥാനം നേടി. വനിതാ ജീവനക്കാരും സഹകാരികളും അണിനിരന്ന മെഗാ തിരുവാതിരയും ശ്രദ്ധേയമായി. 
ടൂർണമെന്റ്‌ ബേത്തൂർപാറയിൽ കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ ആർ ജയാനന്ദ അധ്യക്ഷനായി. സഹകരണ സംഘം അസി. രജിസ്ട്രാർമാരായ കെ വി മനോജ് കുമാർ, എ ജയചന്ദ്രൻ, സഹകരണ സംഘം അസി. ഡയറക്ടർ ടി എം ലത,  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി സവിത,  പഞ്ചായത്തംഗം ലക്ഷ്മി കൃഷ്ണൻ, പി ജാനകി , പി കെ വിനോദ് കുമാർ,  കെ മണികണ്ഠൻ,  ഇ കെ രാജേഷ് എന്നിവർ സംസാരിച്ചു.  വിജയികൾക്ക് സി എച്ച് കുഞ്ഞമ്പു എംഎൽഎ സമ്മാനം നൽകി. ബേത്തൂർപാറ കൊസാംബി കലാകായിക കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. വാരാഘോഷം 14ന് തുടങ്ങും. 


deshabhimani section

Related News

View More
0 comments
Sort by

Home