പീപ്പിൾസ്‌ കോളേജിന്‌ 
എൻഎസ്‌എസ്‌ പുരസ്‌കാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 10:15 PM | 0 min read

 മുന്നാട്

മുന്നാട് പീപ്പിൾസ് കോളേജ് നാഷണൽ സർവീസ് സ്കീമിന് സംസ്ഥാന പുരസ്‌കാരം. കോളേജുകളിൽ എൻഎസ്എസ് യൂണിറ്റുകൾ ഒരുക്കുന്ന സ്നേഹാരാമം പദ്ധതിക്കാണ് പുരസ്‌കാരം.  സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികളും ഔഷധച്ചെടികളും വച്ചുപിടിപ്പിക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ്  നടപ്പിലാക്കിയത്.
തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന എൻഎസ്എസ് പുരസ്‌കാര വിതരണ ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന്  എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എം ടി ബിജുമോനും ശ്രീലതയും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.  
 


deshabhimani section

Related News

View More
0 comments
Sort by

Home