ബേക്കൽകോട്ടയിലെ രണ്ടാം കവാടത്തിന്റെ 
കമാനം പുനഃസൃഷ്ടിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 10:01 PM | 0 min read

 പള്ളിക്കര 

ബേക്കൽ കോട്ടയുടെ രണ്ടാം കവാടത്തിന്റെ കമാനം മുമ്പുണ്ടായിരുന്ന വിധത്തിൽ പുനർ സൃഷ്ടിക്കുന്നു. കോട്ടക്കകത്തെ മുഖ്യ പ്രാണ ക്ഷേത്രം കഴിഞ്ഞ് പഴയ ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ളതാണ് രണ്ടാം കവാടം. കമാനം പുനർ സൃഷ്ടിക്കായി കേന്ദ്ര പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിളും ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റിയും പഴയ ഫോട്ടോ ക്യാമ്പയിൻ നടത്തും. രണ്ടാം ഗേറ്റിന്റെ ആർച്ചുള്ള ഫോട്ടോ അയച്ച് കൊടുക്കുന്നവർക്ക് പ്രശംസാ പത്രവും മൊമെന്റോയും നൽകും. ഫോട്ടോ ലഭിച്ചാൽ കമാനം പുനർസൃഷ്ടിക്കാനുള്ള നടപടി എടുക്കുമെന്ന് തൃശൂർ സർക്കിൾ സുപ്രൻഡന്റ്‌  ഓഫ് ആർക്കിയോളജിസ്റ്റ്  കെ രാമകൃഷ്ണ റെഡ്ഡി അറിയിച്ചു. ഫോട്ടോകൾ circlethr.asi @gmail.com, bekaltourism [email protected] ഇമെയിൽ അഡ്രസുകളിലേക്കും നവംബർ 15ന് മുമ്പായി അയക്കണം.
 


deshabhimani section

Related News

View More
0 comments
Sort by

Home