നിർത്തിയിട്ട കാറിന്‌ 
തീപിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 10:45 PM | 0 min read

മുള്ളേരിയ 

കാടകം കർമംതോടിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. തിങ്കളാഴ്ച പകൽ 12 ഓടെ കർമംതോടി കാവേരി തിയറ്ററിന് മുൻവശത്താണ് സംഭവം. 
കുറ്റിക്കോൽ കോളിക്കാൽ സ്വദേശി ബി അശോകന്റേതാണ് കാർ. കെഎസ്ഇബി കുറ്റിക്കോൽ ഓഫീസിലെ മീറ്റർ റീഡറായ അശോകൻ കുടുംബത്തോടൊപ്പം കർമംതോടിയിലെ ഓഡിറ്റോറിയത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് എത്തിയത്.  
വീട്ടിൽനിന്ന്‌ പുറപ്പെട്ട്‌  കർമംതോടി ടൗണിലെത്തിയതോടെ മഴ വന്നു. ഇതോടെ ചെർക്കള-–- ജാൽസൂർ സംസ്ഥാന പാതയോരത്തോട് ചേർന്ന് തിയറ്ററിന് മുൻവശത്ത്‌ കാർ പാർക്ക് ചെയ്യുകയായിരുന്നു. മഴ കുറഞ്ഞപ്പോൾ പകൽ 11.30 ഓടെ കാറിൽനിന്നിറങ്ങി ഓഡിറ്റോറിയത്തിലേക്ക്‌ പോയി. 
പകൽ 12 ഓടെ വാഹനത്തിൽനിന്ന് ചെറിയ തോതിൽ പുക വരുന്നത്‌ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. ഉടൻ ഉടമയെ കണ്ടെത്തി. അപ്പോഴേക്കും തീ പടരാൻ തുടങ്ങി. ഈ സമയത്ത്‌ കാർ തുറന്ന് വാഹനത്തിന്റെ രേഖകൾ പുറപ്പെടുത്തു. തിയറ്ററിലെ അഗ്നിരക്ഷാ സംവിധാനം ഉപയോഗിച്ചാണ്‌  തീയണച്ചത്.  
കാസർകോട് അഗ്നിരക്ഷാ സേനയെത്തി തീ പൂർണമായും അണച്ചു. 2021 മാർച്ചിൽ വാങ്ങിയ മാരുതി വാഗണർ കാറാണിത്‌. 
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് കരുതുന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Home