കൃത്രിമ ഉപഗ്രഹങ്ങളെ അറിഞ്ഞ്‌ ശില്‍പ്പശാല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 10:12 PM | 0 min read

 പെരിയ

കൃത്രിമ ഉപഗ്രഹങ്ങളുമായി വിദ്യാർഥികൾക്ക് ആശയവിനിമയം നടത്താൻ അവസരമൊരുക്കി കേന്ദ്ര സർവകലാശാലയിൽ ശില്പശാല. ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിജ്ഞാൻ ഭാരതിയുടെ കേരള ചാപ്റ്ററായ സ്വദേശി ശാസ്ത്ര പ്രസ്ഥാനവുമായി സഹകരിച്ച് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാല വിദ്യാർഥികൾക്ക് അറിവും ആവേശവും പകർന്നു. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ഡോ. ബി എ സുബ്രമണിയുടെ നേതൃത്വത്തിൽ റിവീസറും ആന്റിനയും ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹങ്ങളിൽനിന്നുള്ള സിഗ്നലുകൾ ശേഖരിച്ച് ഡീകോഡ് ചെയ്ത് വിവരിച്ചുനൽകി.  
സർവകലാശാല വിദ്യാർഥികൾക്ക് പുറമെ ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 150ഓളം വിദ്യാർഥികളും രണ്ടു ദിവസത്തെ ശില്പശാലയിൽ പങ്കെടുത്തു. രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു.  ഡോ. ഇ പ്രസാദ്,  ആർ അബ്ഗ, പ്രൊഫ. കെ ജെ തോമസ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വൈസ് ചാൻസലർ ഇൻ ചാർജ്‌ പ്രൊഫ. വിൻസെന്റ് മാത്യു ഉദ്ഘാടനംചെയ്തു. പ്രൊഫ. സ്വപ്‌ന എസ് നായർ, ഡോ. പി എം അനീഷ് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക്‌ സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്തു.  
 


deshabhimani section

Related News

View More
0 comments
Sort by

Home