ഓൺലൈൻ തട്ടിപ്പ് : 
പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2024, 10:30 PM | 0 min read

ചിറ്റാരിക്കൽ
ഓൺലൈൻ ബിസിനസിൽ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ  മുഹമ്മദ് തമീ (22)മിനെയാണ്  അറസ്റ്റ് ചെയ്തത്.  പാലാവയലിലെ ചക്കാലക്കൽ ജോജോ ജോസഫിന്റെ പരാതിയിലാണ്  അറസ്റ്റ്.  ഫ്ലൈറ്റ് നെറ്റ് വർക്ക് എന്ന ഓൺലൈൻ കമ്പനിയിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലതവണകളായി 22 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ  എസ്ഐ അനിൽകുമാർ, എഎസ്ഐ  മോൻസി പി വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ്, ദിലീപ്, ജോസ്, രാജൻ എന്നിവരും ഉണ്ടായി. 
 


deshabhimani section

Related News

View More
0 comments
Sort by

Home