ഡോക്ടർമാർ പണിമുടക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 10:47 PM | 0 min read

കാഞ്ഞങ്ങാട്‌ 
കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പിജി ഡോക്ടറെ ബാലാത്സംഗംചെയ്‌ത്‌ കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ നേതൃത്വത്തിൽ ജില്ലയിൽ 24 മണിക്കൂർ പണിമുടക്കി. ശനിയാഴ്ച രാവിലെ ആറിനാണ്‌ പണിമുടക്ക്‌ ആരംഭിച്ചത്‌.  സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഒപിയും ക്ലിനിക്കുകളും പ്രവർത്തിച്ചില്ല.  ആശുപത്രികളിലെ കാഷ്വാലിറ്റി സംവിധാനം പ്രവർത്തിച്ചു.  
കാഞ്ഞങ്ങാട്ട്‌ പണിമുടക്കിയ ഡോക്ടർമാർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ധർണയും റാലിയും നടത്തി. ഐഎംഎ ജില്ലാ ചെയർപേഴ്സൺ ഡോ. ദീപികാ കിഷോർ ഉദ്ഘാടനംചെയ്തു. ഐഎംഎ പ്രസിഡന്റ്‌ ഡോ. വി സുരേശൻ അധ്യക്ഷനായി.  ഡോ. എ ടി മനോജ്, ഡോ. ടി വി പത്മനാഭൻ,  ഡോ. കിഷോർ കുമാർ,  ഡോ. എൻ രാഘവൻ, ഡോ. പി സന്തോഷ് കുമാർ, ഡോ. കെ ജോൺ, ബിന്ദു,  ഹേമ തുടങ്ങിയർ സംസാരിച്ചു. ഡോ. ഡി ജി.രമേഷ് നന്ദി പറഞ്ഞു.
കാസർകോട്‌ ഐഎംഎ നേതൃത്വത്തിൽ ജനറൽ ആശുപത്രി പരിസരത്ത്  ധർണയും പ്രതിഷേധ റാലിയും നടത്തി. കെജിഎംഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ. എ ജമാൽ അഹമ്മദ്  ഉദ്‌ഘാടനംചെയ്തു. ഡോ. ബി നാരായണ നായിക്  അധ്യക്ഷനായി.  ഡോ. ജിതേന്ദ്ര റൈ, ഡോ. ടി കാസിം, ഡോ. പ്രജ്യേത് ഷെട്ടി, ഡോ. ജനാർദനനായിക്, ഡോ. മായ മല്യ, ഡോ. മഹേഷ്,  ഡോ. അജിതേഷ്,  ഡോ. ശ്യാമള,  ഉഷ, രാജി, ദിവ്യ, ഷാജി, ബി നാരായണ, ടി സതീശൻ, ശ്രീധരൻ, മാഹിൻ കുന്നിൽ തുടങ്ങിയവർ സംസാരിച്ചു. 
 


deshabhimani section

Related News

View More
0 comments
Sort by

Home