ഇങ്ങനെ പോരാ ഗാന്ധി സ്‌മൃതി

പെരിയ
സ്വാതന്ത്യസമര സേനാനി ഗാന്ധി കൃഷ്ണൻ നായരുടെ പേരിൽ ചാലിങ്കാലിൽ നിർമിച്ച സംസ്‌കാരിക നിലയത്തിന്റെ സ്ഥിതി ദയനീയം. ഗാന്ധി കൃഷ്ണൻ നായരുടെ 125ാം ജൻമവാർഷിക ആഘോഷ പരിപാടികൾക്ക് ചാലിങ്കാലിൽ തുടക്കമായെങ്കിലും അവഗണനയുടെ പ്രതീകമായി ഈ സാംസ്‌കാരിക നിലയം നില കൊള്ളുകയാണ്.
ചാലിങ്കാലിൽ ദേശീയപാതക്കരികിൽ പടിഞ്ഞാറ് ഭാഗത്തുള്ള സാംസ്‌കാരികനിലയത്തിന് ചുറ്റും കാട് വളർന്നു. ലൈബ്രറി അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മുമ്പ് യോഗങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ കെട്ടിടത്തിന് സമീപമാണ് പുല്ലൂർ -പെരിയ പഞ്ചായത്തിന്റെ പഴയ ഓഫീസ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ ഓഫീസ് മാറ്റേണ്ടിവന്നു. കിഴക്കു ഭാഗത്തുള്ള താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ പഞ്ചായത്തിന്റെ പ്രവർത്തനം.
വിശാലമായ ഹാളും മുറികളും സാംസ്‌കാരിക നിലയത്തിലുണ്ട്. പഞ്ചായത്ത് ഓഫീസ് പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലായതോടെ സാംസ്‌കാരിക നിലയത്തെ ശ്രദ്ധിക്കാൻ ആരുമില്ലാത്ത സ്ഥിതിയായി. 1989ലാണ് പ്രവർത്തനം ആരംഭിച്ചത്.









0 comments