ക്ഷീരകർഷകരുടെ വിവരങ്ങൾ ഡിജിറ്റലാകുന്നു

കണ്ണൂർ
ക്ഷീരകർഷകരുടെ വിവരങ്ങൾ മുഴുവൻ ഡിജിറ്റലാകുന്നു. വീട‌് നിൽക്കുന്ന സ്ഥലം മുതൽ കന്നുകാലികളുടെ പ്രജനന വിവരം വരെ ഇനി വിരൽ തുമ്പിൽ ലഭിക്കും. ഇതിന്റെ രജിസ‌്ട്രേഷൻ ആരംഭിച്ചു.
ക്ഷീരകർഷകരുടെ വീട്ടിലെത്തി ഉദ്യോഗസ്ഥർ നേരിട്ടാണ‌് വിവരങ്ങൾ ശേഖരിക്കുന്നത‌്. ഇതിനായി മൃഗസംരക്ഷണവകുപ്പ‌് ഡോക്ടർമാർക്കും ലൈവ‌് സ‌്റ്റോക്ക‌് ഇൻസ‌്പെക്ടർമാർക്കും ടാബ‌് വിതരണം ചെയ‌്തു. ഇവർ കർഷകരുടെ വീട്ടിലെത്തി ഉരുക്കളുടെയും പാൽ ലഭിക്കുന്നതിന്റെയും വിവരങ്ങളും കർഷകരുടെ ആധാറിനൊപ്പം ലിങ്ക‌് ചെയ്യും. കൂടാതെ കർഷകന്റെ വീടിന്റെ ഫോട്ടോ സഹിതം ഇന്റർനെറ്റിൽ ലഭിക്കുന്ന ജിയോമാപ്പിങ്ങ‌് സംവിധാനവും ഒരുക്കുന്നുണ്ട‌്.
ആശുപത്രിയിലെ രേഖകൾ ഉൾപ്പെടെ ഡിജിറ്റലാവുകയാണ‌്. കൃത്രിമബീജദാനം നൽകുന്ന തിയതി ഉൾപ്പെടെ രേഖപ്പെടുത്തുമ്പോൾ ഒരു ദിവസം ജനിക്കുന്ന കന്നുകുട്ടികളുടെ എണ്ണം വരെ കൃത്യമായി ലഭിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ ആനുകൂല്യ വിതരണം ഉൾപ്പെടെ ഓൺലൈനാവുകയാണ‌്. കർഷകർക്ക‌് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ആധാരമായി കർഷക ഓൺലൈൻ രജിസ‌്ട്രി മാറും. ക്ഷീരകർഷകരുടെ വിവരങ്ങൾ ഡിജിറ്റലാകുന്നു









0 comments