നടന്നത് സമാനതകളിലാത്ത കൊള്ള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 11:22 PM | 0 min read

ചക്കരക്കൽ
കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള   കണ്ണൂർ ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോ ഓപ്പ് സൊസൈറ്റിയിൽ നടന്നത് സമാനതകളില്ലാത്ത സാമ്പത്തിക ക്രമക്കേട്. പ്രസിഡന്റ്‌ അടക്കമുള്ള  ഭരണസമിതിയുടെ ഒത്താശയോടെയാണ്‌ സെക്രട്ടറിയും ചില ജീവനക്കാരും  നിക്ഷേപകരുടെ പണം കൊള്ളയടിച്ചത്‌.  ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് രശീത്‌ കൊടുക്കുമെങ്കിലും  സംഘത്തിൽ വരവ് വച്ചിരുന്നില്ല. 
ഗ്രൂപ്പ് ഡപ്പോസിറ്റിനും   ദിന നിക്ഷേപത്തിനും രശീത്‌ നൽകുമെങ്കിലും അതും കണക്കിലുണ്ടായിരുന്നില്ല. ഇത്തരത്തിൽ വെട്ടിക്കുന്ന പണം   വിവിധയിടങ്ങളിൽ ഭൂസ്വത്ത് വാങ്ങാൻ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തിൽ ഏഴ് സ്വത്തുക്കൾ  സെക്രട്ടറിയുടെ പേരിലുണ്ട്‌.  ഇതിന്റെ  രേഖകൾ കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിൽ എത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത് വിറ്റ് ബാധ്യത തീർക്കാൻ സെക്രട്ടറി സന്നദ്ധത അറിയിച്ചിട്ടുണ്ട്. 
പൂഴി വിതരണത്തിന് പെർമിറ്റ് നൽകിയ വകയിലും സംഘത്തിന് ലക്ഷങ്ങൾ നഷ്ടം പറ്റിയിട്ടുണ്ട്.  സംഘത്തിന് കിട്ടേണ്ട തുക പലരുടെയും കീശയിലാണ്‌ എത്തിയത്.  നിക്ഷേപിച്ച പണം  തിരിച്ചു കിട്ടാതായതോടെ നിരവധിപേർ  വെള്ളിയാഴ്ചയും സംഘത്തിന്റെ ഓഫീസിലെത്തി. നിക്ഷേപകരോട്‌  സെക്രട്ടറിയും ജീവനക്കാരും  ധിക്കാരപരമായ നിലപാട്‌ സ്വീകരിച്ചത്‌   സംഘർഷത്തിനിടയാക്കി. 
 2025 ഫെബ്രുവരി 20നകം നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കാമെന്ന്‌  ഒടുവിൽ ധാരണയായിട്ടുണ്ട്.  വെള്ളിയാഴ്‌ച രാത്രി നടന്ന ഭരണസമിതി യോഗമാണ്‌ ഈ ധാരണയിലെത്തിയത്‌. എന്നാൽ നഷ്‌ടപ്പെട്ട പണം കണ്ടെത്തുന്നത്‌  പ്രശ്‌നമാണ്‌.അതിനാൽ   നിക്ഷേപകർ ഇത്‌ മുഖവിലക്കെടുത്തിട്ടില്ല. വരും ദിവസങ്ങളിലും നിപേക്ഷപകരുടെ  പ്രതിഷേധം തുടരും.    കെപിസിസി അംഗമായ സംഘം  കെ സി മുഹമ്മദ് ഫൈസലാണ്‌ സംഘം പ്രസിഡന്റ്‌. 
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്  സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചക്കരക്കല്ലിൽ പ്രതിഷേധസംഗമം നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  

 



deshabhimani section

Related News

View More
0 comments
Sort by

Home