കൂത്തുപറമ്പ് – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

കൂത്തുപറമ്പ്
ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് കൂത്തുപറമ്പ് –- കണ്ണൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് സർവീസ് നിലച്ചു. രാവിലെ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സില്‍ വിദ്യാര്‍ഥികളെ കയറ്റാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ജനങ്ങളെ വലച്ച മിന്നല്‍ പണിമുടക്കില്‍ കലാശിച്ചത്.
രാവിലെ 8.45 ഓടെയാണ് സംഭവം. ക്യൂവിൽനിന്ന വിദ്യാർഥികളെ കയറ്റാതെ ബസ് പുറപ്പെട്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിന്റെ ശ്രദ്ധയിൽപ്പെടുകയും ഇദ്ദേഹം തൊട്ടടുത്ത ബസ്സിൽ വിദ്യാർഥികളെ കയറ്റിയിരുത്തുകയുമായിരുന്നു.
ഇത് ബസ് ജീവനക്കാർ ചോദ്യംചെയ്യുകയും തർക്കത്തിൽ കലാശിക്കുകയുമായിരുന്നു. കൂത്തുപറമ്പ് എസ്ഐ ടി അഖിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ബസ് ജീവനക്കാരോട് സംസാരിച്ചെങ്കിലും ബഹളം തുടർന്നു. തുടർന്ന് ബസ്സുകൾ സർവീസ് നിർത്തിവയ്‌ക്കുകയായിരുന്നു.









0 comments