കവർച്ചയിൽ നടുങ്ങി വളപട്ടണം

വളപട്ടണം
മന്നയിലെ അരി മൊത്തവ്യാപാരി കെ പി അഷ്റഫിന്റെ വീട്ടിൽ വൻകവർച്ച നടന്നുവെന്ന് നാടറിഞ്ഞത് തിങ്കളാഴ്‌ച രാവിലെ. ഏറെക്കാലമായി ഇവിടെ താമസിക്കുന്ന അഷ്‌റഫും കുടുംബവും നാട്ടുകാർക്ക് സുപരിചതരാണ്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് പലരും അഷ്റഫിന്റെ വീടിനുസമീപത്തെത്തി. പ്രദേശത്താകെ ജനക്കൂട്ടമായെങ്കിലും ആരെയും വീടിനകത്തേക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല. സംസ്ഥാനത്തുതന്നെ വീട്ടിൽനിന്ന് ഇത്രയേറെ സ്വർണാഭരണങ്ങൾ കവർന്ന സംഭവം അപൂർവമായിരുന്നു. അതിന്റെ സമ്മർദം പൊലീസിനുമുണ്ടായി. കെ വി സുമേഷ് എംഎൽഎ വീട് സന്ദർശിച്ചു.









0 comments