ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:52 PM | 0 min read

കണ്ണൂർ

പള്ളിക്കുന്ന് സെൻട്രൽ ജയിലിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന മാരുതി ആൾട്ടോ കാറിന് തീപിടിച്ച്  കത്തിനശിച്ചു.  കുറുവ സ്വദേശി അനീഷിന്റെ കാറാണ് കത്തിനശിച്ചത്. പുക ഉയരുന്നത് കണ്ടയുടൻ കാറിലുണ്ടായിരുന്ന നാലുപേരും പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. 
ശനി രാത്രി 10നാണ് സംഭവം. പുതിയതെരു ഭാ​ഗത്തുനിന്ന് കണ്ണൂർ ഭാ​ഗത്തേക്ക് പോകുന്നതിനിടെ തീപിടിക്കുകയായിരുന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടർന്നു. കണ്ണൂരിൽനിന്നെത്തിയ  അ​ഗ്നിരക്ഷാ സേന  ഏറെ  സമയമെടുത്താണ് തീയണച്ചത്. പെട്രോളിന്റെ പൈപ്പ് ലീക്കായാണ്‌ തീപിടിത്തമുണ്ടായതെന്നാണ്  പ്രാഥമിക നി​ഗമനം.  കണ്ണൂർ അ​ഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി അജയൻ, സീനിയർ ഫയർ ഓഫീസർ വി കെ അഫ്സൽ, ഫയർ ഓഫീസർമാരായ ശിവപ്രസാദ്, റോയ്സൺ, ആലേഖ്‌, അമിത, മിഥുൻ എന്നിവരും  സംഘത്തിലുണ്ടായി. ദേശീയപാതയിൽ  അൽപനേരം ​ഗതാഗതതടസ്സമുണ്ടായി. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ​ഗതാ​ഗതം നിയന്ത്രിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home