മൾട്ടിപ്പിൾ പാർക്കിങ് 
കേന്ദ്രം തുറക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 11:52 PM | 0 min read

കണ്ണൂർ
കണ്ണൂർ കോർപറേഷന്റെ  വികസന വിരുദ്ധനടപടികൾക്കെതിരെ അണിചേരണമെന്ന്‌ സിപിഐ എം കണ്ണൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർമിച്ച പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കുക, പയ്യാമ്പലം ശ്മശാനത്തിലെ   പരിമിതികൾ പരിഹരിക്കുക, അടച്ചിട്ട  വൈദ്യുതി  ശ്മശാനം പ്രവർത്തിപ്പിക്കുക, ജവഹർ സ്റ്റേഡിയം ശോച്യാവസ്ഥ പരിഹരിക്കുക,  ചാൽ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുക, സിറ്റി റോഡ് ഇപ്രൂവ്മെന്റ്‌ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുക തുടങ്ങിയ പ്രമേയങ്ങളും  അംഗീകരിച്ചു. ചർച്ചയിൽ 35 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ,  ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ  മറുപടി പറഞ്ഞു.  കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ, കെ പി സഹദേവൻ,  എം പ്രകാശൻ, കെ വി സുമേഷ് എംഎൽഎ, എൻ സുകന്യ, പി രമേശ് ബാബു, എ സുരേന്ദ്രൻ   എന്നിവർ സംസാരിച്ചു. മുന്നുനിരത്തുനിന്ന്‌  പ്രകടനവും  വളന്റിയയർ മാർച്ചും ആരംഭിച്ചു. ചാൽബീച്ചിലെ കല്ലേൻ പവിത്രൻ നഗറിൽ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്തു.
കെ പി സുധാകരൻ അധ്യക്ഷനായി. കെ വി സുമേഷ് എംഎൽഎ, കെ ​ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം എപിജെ അബ്ദ്ദുൾ കലാം ഫൗണ്ടേഷന്റെ മികച്ച ചിത്രകാരനുള്ള രാജരവി വർമ പുരസ്കാരം നേടിയ വർ​ഗീസ് കളത്തിലിനെയും ഡോ. ഹരിത കെ ഹരീഷിനെയും ആദരിച്ചു. കെ കെ ശെെലജ ഉപഹാരം നൽകി. എ സുരേന്ദ്രൻ സ്വാ​ഗതം പറഞ്ഞു.  വടക്കൻസ് കണ്ണൂരിന്റെ നാടൻപാട്ടും അരങ്ങേറി

കെ പി സുധാകരൻ  
കണ്ണൂർ ഏരിയാ 
സെക്രട്ടറി

അഴീക്കോട്
സിപിഐ എം കണ്ണൂർ ഏരിയാ സെക്രട്ടറിയായി കെ പി സുധാകരനെ തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും  23 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പി രമേശ്ബാബു,  കെ ഗിരീഷ്‌കുമാർ, പോത്തോടി സജീവൻ, പി പ്രശാന്തൻ, കെ ഷഹറാസ്, ഒ കെ വിനീഷ്, കാടൻ ബാലകൃഷ്ണൻ, കൊല്ലോൻ മോഹനൻ, കെ ലത, കപ്പള്ളി ശശിധരൻ, എ എൻ സലീം, എ സുരേന്ദ്രൻ, കെ വി ഉഷ, എ പി അൻവീർ,  കെ മോഹിനി, വി രാജേഷ്‌പ്രേം, എം ടി സതീശൻ, എം ശ്രീരാമൻ, വിഷ്ണു ജയൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.


deshabhimani section

Related News

View More
0 comments
Sort by

Home