മുദ്രാ ഓഡിറ്റോറിയവും ഡൈനിങ് ഹാളും തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 11:54 PM | 0 min read

 

 
മുണ്ടേരി 
മുദ്രാകിരണം പദ്ധതികളും ശീതീകരിച്ച മുദ്രാ ഓഡിറ്റോറിയവും ഡൈനിങ് ഹാളും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സാഹിത്യകാരൻ എം മുകുന്ദൻ ഉദ്‌ഘാടനംചെയ്‌തു. മുദ്രാ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ കെ രാഗേഷ് അധ്യക്ഷനായി. ജനറൽ കൺവീനർ പി പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ,  കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി,  ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സംവിധായകൻ ആഷിക് അബു, സിനിമാതാരങ്ങളായ ജയകൃഷ്ണൻ, ഗായത്രി വർഷ, ബദരിനാഥ് എന്നിവർ വിശിഷ്ടാതിഥികളായി.   
 ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനീഷ,  വൈസ് പ്രസിഡന്റ് എ പങ്കജാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രമീള, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി ലത, ആർഡിഡി എൻ രാജേഷ് കുമാർ,  ഡിഡിഇ ബാബു മഹേശ്വരി പ്രസാദ്, വിദ്യാകിരണം കോ–- ഓഡിനേറ്റർ കെ സി സുധീർ, പിടിഎ പ്രസിഡന്റ് പി സി ആസിഫ്, പ്രിൻസിപ്പൽ എം മനോജ് കുമാർ, പ്രധാനാധ്യാപിക റംലത്ത് ബീവി,  എ ദിയ,  കെ വേണു എന്നിവർ സംസാരിച്ചു. 
  നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ്  എന്നീ  പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട്‌  പ്രയോജനപ്പെടുത്തിയാണ് ഓഡിറ്റോറിയവും ഡൈനിങ് ഹാളും നിർമിച്ചത്‌.  
2.826 കോടി രൂപ എൻടിപിസിയും 2.7 കോടി ആർഇസിയും സിഎസ്ആർ ഫണ്ട് നൽകി.  5.52 കോടി രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് മുഖേന കണ്ണൂർ നിർമിതികേന്ദ്രം പൂർത്തീകരിച്ചത്.


deshabhimani section

Related News

View More
0 comments
Sort by

Home