ദേശാഭിമാനി ക്യാമ്പയിന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 12:10 AM | 0 min read

 കണ്ണൂർ

വലതുപക്ഷ മാധ്യമനുണകൾ തുറന്നുകാട്ടി ബദൽമാധ്യമ സംസ്‌കാരം മുന്നോട്ടുവയ്‌ക്കുന്ന ദേശാഭിമാനിയുടെ പ്രചാരണത്തിന്‌ അഴീക്കോടൻ ദിനത്തിൽ ഉജ്വലതുടക്കം. ദേശാഭിമാനി പത്രപ്രചാരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം  പാപ്പിനിശേരി അരോളിയിലെ മാവേലി സുധാകരൻ ഗുരുക്കളിൽനിന്ന്‌  വരിസംഖ്യ ഏറ്റുവാങ്ങി സിപിഐ എം   ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവഹിച്ചു . കെ പി വത്സലൻ, ടി മധുസൂദനൻ, സി ശ്രീജേഷ് എന്നിവർ സംസാരിച്ചു. ശ്രീകണ്‌ഠപുരത്ത്‌ ചിത്രകാരൻ എബി എൻ ജോസഫിൽനിന്ന്  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്  വരിസംഖ്യ ഏറ്റുവാങ്ങി.
 വാർഷികവരി  പുതുക്കിയും പുതിയ വരിക്കാരെ ചേർത്തും ദേശാഭിമാനിയെ കൂടുതൽ പേരിലേക്ക്‌ എത്തിക്കാനുള്ള പ്രവർത്തനമാണ്‌ ആരംഭിച്ചത്‌. ഇതിനായി സിപിഐ എമ്മിന്റെയും വർഗ–- ബഹുജന സംഘടനകളുടെയും പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറി പ്രചാരണം ആരംഭിച്ചു. സി എച്ച്‌ കണാരൻ അനുസ്‌മരണദിനമായ ഒക്‌ടോബർ 20വരെയാണ്‌ പ്രചാരണം.


deshabhimani section

Related News

View More
0 comments
Sort by

Home