വാനമൊരു 
വർണപ്പട്ടമായി...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 11:03 PM | 0 min read

മാടായി 
മാടായിപ്പാറയിലെ ആകാശത്ത് വർണങ്ങൾ വാരിവിതറി പട്ടങ്ങൾ പറന്നപ്പോൾ   സന്ദർശകർക്കത്‌ കൗതുകമായി. പ​ല​നി​റ​ങ്ങ​ളും രൂ​പ​വും വ​ലു​പ്പ​വു​മാ​യി പ​ട്ട​ങ്ങ​ൾ ആ​കാ​ശം നി​റഞ്ഞപ്പോൾ  ​കുളപ്പുറത്ത്‌ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളന പ്രചാരണവും വർണാഭമായി. ഗായികമാരായ പല്ലവി രതീഷ്, പാർവണ രൂപേഷ്  എന്നിവർ  ഉദ്ഘാടനം ചെയ്തു. കെ വി ശ്രീനന്ദ അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ബാലസംഘം ജില്ലാ പ്രസിഡന്റ്‌ കെ സൂര്യ, പി പി പ്രകാശൻ, പി വി പ്രദീപൻ, കിരൺ ബാലകൃഷ്ണൻ, എം  അനുരാഗ്  എന്നിവർ സംസാരിച്ചു.  ഒക്ടോബർ അഞ്ച്‌, ആറ്‌  തീയതികളിലാണ്‌ സമ്മേളനം. 


deshabhimani section

Related News

View More
0 comments
Sort by

Home