അനശ്വര രക്തസാക്ഷികൾക്ക്‌ നാടിന്റെ പ്രണാമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 11:49 PM | 0 min read

തലശേരി
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇതിഹാസം രചിച്ച ജനമുന്നേറ്റത്തിന്റെ ഓർമ നാട്‌ പുതുക്കി. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്‌റ്റ്‌ രക്തസാക്ഷികളായ അബുമാസ്‌റ്റർക്കും ചാത്തുക്കുട്ടിക്കും സ്‌മരണാഞ്ജലിയർപ്പിച്ചും സമരഭൂമികളിൽ ചെങ്കൊടി ഉയർത്തിയുമാണ്‌ സപ്‌തംബർ 15 ദിനമാചരിച്ചത്‌.  സമരഭൂമിയായ ജവഹർഘട്ടിലെ ബലികുടീരത്തിലും രക്തസാക്ഷികളുടെ ജന്മഗ്രാമങ്ങളിലും പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും ചേർന്നു. 
തലശേരി ജവഹർഘട്ടിൽ പുഷ്‌പാർച്ചനക്കുശേഷം ചേർന്ന യോഗത്തിൽ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനകമ്മിറ്റി അംഗം പി ശശി, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, എം സി പവിത്രൻ, സി  കെ രമേശൻ എന്നിവർ സംസാരിച്ചു. 
ധർമടം ചിറക്കുനിയിലും മമ്പറം മൈലുള്ളിയിലും ദിനാചരണംനടന്നു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചിറക്കുനിയിൽ പൊതുസമ്മേളനം സിപിഐ എം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. സി ഗിരീശൻ അധ്യക്ഷനായി. സിപിഐ ജില്ലാ കമ്മിറ്റിയംഗം മഹേഷ് കക്കത്ത്,  കെ ശശിധരൻ,  വരച്ചൽ സന്തോഷ് എന്നിവർ സംസാരിച്ചു. 
അബുമാസ്റ്ററുടെ ജന്മദേശമായ മൈലുള്ളിയിൽ പുഷ്ചാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.  കെ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. സി ചന്ദ്രൻ അധ്യക്ഷനായി. സി പ്രകാശൻ, സി കെ സതീശൻ എന്നിവർ സംസാരിച്ചു. യെച്ചൂരിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി ലളിതമായ ചടങ്ങുകളോടെയാണ് രക്തസാക്ഷിദിനാചരണ പരിപാടി സംഘടിപ്പിച്ചത്.
മോറാഴ സ്‌മരണ പുതുക്കി
അഞ്ചാംപീടിക 
സാമ്രാജ്യത്യവിരുദ്ധ പോരാട്ടത്തിൽ വീരേതിഹാസം രചിച്ച മോറാഴ സംഭവത്തിന്റെ 84ാം വാർഷികം ആചരിച്ചു.  അഞ്ചാംപീടികയിലെ സമരസ്തൂപത്തിന്‌ സമീപംനടന്ന  പൊതുയോഗം  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ  ഉദ്ഘാടനംചെയ്‌തു.
  ടി അജയൻ അധ്യക്ഷനായി. കെ സന്തോഷ്‌,   പി മുകുന്ദൻ,  ടി ചന്ദ്രൻ, കെ ദാമോദരൻ എന്നിവർ സംസാരിച്ചു. കെ ഗണേശൻ സ്വാഗതം പറഞ്ഞു. ഒഴക്രോം, കല്യാശേരി, പാറക്കടവ്‌ കേന്ദ്രീകരിച്ച്‌ പ്രകടനം നടന്നു.   


deshabhimani section

Related News

View More
0 comments
Sort by

Home