മൂന്നാറിൽ മണ്ണിടിച്ചിലിൽ വീടുകൾ തകർന്നു

മൂന്നാർ
ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ് മൂന്നാറിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കൊച്ചി‐ മധുര ദേശീയപാതയിൽ സെന്റ് മേരീസ് ദേവാലയത്തിനു സമീപമാണ് വ്യാപകമായ രീതിയിൽ മണ്ണിടിഞ്ഞത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് കല്ലും മണ്ണും റോഡിലേക്ക് വീണത്. മൂന്നാറിൽ നിന്നും ഫയർഫോഴ്സെത്തി മണ്ണ് നീക്കംചെയ്തു.
മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിനു സമീപം അപകട ഭീഷണിയായി നിൽക്കുന്ന ഗ്രാന്റീസ് മരങ്ങൾ ഏതു നേരത്തും റോഡിലേക്ക് പതിക്കാവുന്ന സ്ഥിതിയിലാണ്. കുണ്ടള സാന്റോസ് കോളനിയിൽ ഗോപാലിന്റെ വീട് പൂർണമായും വാസു, മനോജ്, ചെല്ലൻ രാജു, ബോസ് എന്നിവരുടെ വീടുകൾ ഭാഗികമായും തകർന്നു.







0 comments