ശമ്പള പരിഷ്‌കരണം നടപ്പാക്കണം: കെഎസ്ടിഎ

കട്ടപ്പന
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം നടപ്പാക്കി ഡിഎ കുടിശ്ശിക സമയബന്ധിതമായി അനുവദിക്കണമെന്ന് കെഎസ്ടിഎ 34 -ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന അവസാനിപ്പിക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കുന്നതുപോലെ കേരളത്തിനും ഫണ്ട് അനുവദിക്കണം. പിഇആർഡിഎ നിയമം പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്ഘാടം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം ഡി പ്രിൻസ്‌മോൻ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി തോമസ് ജോസഫ്, വൈസ് പ്രസിഡന്റ് കെ ജെ ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ടിലും സംഘടന റിപ്പോർട്ടിലും നടന്ന ചർച്ചകൾക്ക് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാറും ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാറും മറുപടി നൽകി. വൈസ് പ്രസിഡന്റ് കെ എസ് സജി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം രമേശ്, കെ ആർ ഷാജിമോൻ, അപർണ നാരായണൻ, സംഘാടക സമിതി കൺവീനർ അരുൺകുമാർ ദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ ആർ ഷാജിമോൻ(പ്രസിഡന്റ്), എം ആർ അനിൽകുമാർ(സെക്രട്ടറി), എം തങ്കരാജ്(ട്രഷറർ), എൻ വി ഗിരിജാകുമാരി, പി എം സന്തോഷ്, കെ എസ് സജി, കെ ജെ ത്രേസ്യാമ്മ(വൈസ് പ്രസിഡന്റുമാർ), ആർ മനോജ്, തോമസ് ജോസഫ്, കെ എ ബിനുമോൻ, പി ആർ ബിന്ദു(ജോയിന്റ് സെക്രട്ടറിമാർ).
Related News

0 comments