നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് 90 ലക്ഷം രൂപയുടെ ഭരണാനുമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 01:25 AM | 0 min read

നെടുങ്കണ്ടം
നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പുനഃനിര്‍മിക്കാന്‍ നടപടി. 90 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി. എം എം മണി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ആധുനിക രീതിയിലുള്ള വെയിറ്റിങ്‌ ഷെഡ്, ബസ് ടെര്‍മിനല്‍, നടപ്പാതകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കമാനം, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സ്റ്റാൻഡ്‌ നവീകരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം ആരംഭിക്കും. 
നിലവില്‍ അസൗകര്യങ്ങളുടെ നടുവിലാണ് നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ്. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കായി ആകെയുള്ളത് ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പണികഴിപ്പിച്ച വെയ്റ്റിങ്‌ ഷെഡ് പൂര്‍ണമായും തകര്‍ന്നനിലയിലാണ്‌. പുനർനിർമാണം യാഥാര്‍ഥ്യമാകുന്നതോടെ ഇവിടെയെത്തുന്ന യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ദുരിതത്തിന് അറുതിയാകും.


deshabhimani section

Related News

View More
0 comments
Sort by

Home