മഹാ അധ്യായം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 12:54 AM | 0 min read

 നെടുങ്കണ്ടം

അവരൊരു സിഗ്നല്‍ തന്നിട്ടുണ്ട്... ഹൈറേഞ്ചിന്റെ താരങ്ങള്‍... നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കില്‍ തീപ്പൊരി പാറിച്ച് തന്നെ തുടക്കം. ആസ്വാദകരുടെ കൈയടികള്‍ മലമടക്കുകളെ തൊട്ടനിമിഷം. ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ എവിടെയോ പോയി ഒളിച്ചു. നിലയ്ക്കാത്ത കൈയടികള്‍ ഏറ്റുവാങ്ങി താരങ്ങള്‍ സുവര്‍ണനേട്ടങ്ങളിലേക്ക് ഓടിക്കയറി. 17-ാമത് റവന്യു ജില്ലാ കായികമേളയ്ക്ക് മിന്നും തുടക്കം. വാശിയേറിയ 100 മീറ്റര്‍ ഓട്ടം മത്സരങ്ങളും ആദ്യദിനത്തില്‍ പൂര്‍ത്തിയായി. ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ ഫ്‌ളക്‌സിന്‍ ജോയിച്ചന്‍ ട്രാക്കിലെ വേഗമേറിയ താരമായി. 4- x 100 മീറ്റര്‍ റിലേ, ഹൈജമ്പ്, ലോങ് ജമ്പ്, ഹര്‍ഡില്‍സ് തുടങ്ങിയ ഇനങ്ങളും പൂര്‍ത്തിയായി.
എം എം മണി എംഎല്‍എ കായികമേള ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭാസ ഓഫീസര്‍ കെ സുരേഷ് കുമാര്‍, പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവന്‍, ഷിഹാബുദ്ദീന്‍ ഈട്ടിക്കല്‍, നെടുങ്കണ്ടം എസ്എച്ച്ഒ ജര്‍ലിന്‍ വി സ്‌ക്കറിയ, തോമസ് ജോസഫ്, എം സുകുമാരന്‍, നൗഷാദ് ആലുംമൂട്ടില്‍, കെ കെ സജു, ബെന്നി മുക്കുങ്കല്‍, റെജി ആശാരിക്കണ്ടം, അല്ലി എസ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home