മണിയാശാൻ സൂപ്പറാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 12:51 AM | 0 min read

 നെടുങ്കണ്ടം

പൊടിനിറഞ്ഞ പരുക്കൻ മൺമൈതാനങ്ങൾ ഇനി മേളകൾക്ക് വേദിയാകില്ല. നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് ട്രാക്ക് യാഥാർഥ്യമാക്കിയ എം എം മണി എംഎൽഎയ്ക്ക് ഉദ്ഘാടനവേദിയിൽ നിറഞ്ഞ കരഘോഷം. മറ്റുജില്ലകളിൽ കണ്ടുമാത്രം പരിചയമുള്ള സിന്തറ്റിക് ട്രാക്ക് തൊട്ടറിഞ്ഞ ആവേശത്തിലാണ് താരങ്ങൾ. ഹൈറേഞ്ചിലെ കായികതാരങ്ങളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ് യാഥാർഥ്യമായത്. ഉദ്ഘാടന സമ്മേളനത്തിലെ പ്രാസംഗികരും എംഎൽഎയെ അഭിനന്ദനങ്ങൾകൊണ്ടുമൂടി. പുതുതലമുറയ്ക്ക് സമരനായകന്റെ സമ്മാനം.നെടുങ്കണ്ടം,സിന്തറ്റിക്ക് ട്രാക്ക് 

 



deshabhimani section

Related News

View More
0 comments
Sort by

Home