ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപ്പം ‘കൂർമ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 01:56 AM | 0 min read

നെടുങ്കണ്ടം
ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപ്പം ‘കൂർമ’ സഞ്ചാരികൾക്കായി തുറന്നു നൽകി. തോവാളപ്പടിയിൽനടന്ന ചടങ്ങിൽ എം എം മണി എംഎൽഎ ശിൽപ്പം നാടിന് സമർപ്പിച്ചു.  നെടുങ്കണ്ടം പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ വിജിമോൾ വിജയൻ അധ്യക്ഷനായി.‘ 42 അടി നീളവും 30 അടി വീതിയും 15 അടി ഉയരവുമുള്ള ഭീമൻ ശിൽപ്പം ഒന്നരവർഷമെടുത്ത് 35 ലക്ഷം രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. ശിൽപ്പത്തിനുള്ളിൽ നിർമിച്ചിട്ടുള്ള മിനിയേച്ചർ ഗാലറിയിൽ ഇടുക്കി ആർച്ച് അണക്കെട്ട്, ഷട്ടർ ഉയർത്തിയ ചെറുതോണി അണക്കെട്ട്, ചെറുതോണി പാലം ഉൾപ്പെടുന്ന പ്രകൃതിദൃശ്യങ്ങളും രാമക്കല്ലും കുറവൻ കുറത്തി ശിൽപ്പവും മലമുഴക്കി വേഴാമ്പലും തമിഴകത്തിന്റെ വിദൂര ദൃശ്യങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി കുഞ്ഞ് ഇടുക്കി ഡാം മിനിയേച്ചർ ഗാലറിയും ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി എം ജോൺ രാമക്കൽമേട് മിനിയേച്ചർ ഗാലറിയും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശിൽപ്പിയേയും സഹായികളെയും ആദരിച്ചു. പഞ്ചായത്ത് അംഗങ്ങൾ വിവിധ സാമൂഹിക, സാംസ്കാരിക, സംഘടന പ്രതിനിധികൾ ടൂറിസം സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home