പുല്ലുമേട്ടിലും 
മേട്ടുക്കുറിഞ്ഞി പൂവിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 01:26 AM | 0 min read

കട്ടപ്പന
അയ്യപ്പൻകോവിൽ പുല്ലുമേട്ടിലും മേട്ടുക്കുറിഞ്ഞി പൂത്തു. നീലച്ചന്തം കാണാൻ പ്രദേശവാസികൾ ഉൾപ്പെടെ നിരവധിപേർ ഇവിടെ എത്തുന്നു.  പുല്ലുമേട്ടിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെ പാലമേട്ടിലെത്തി ഒരുകിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ഇവിടെ എത്താം. ഓഫ് റോഡ് സവാരി ഇഷ്ടപ്പെടുന്നവർക്ക് ഇവിടേയ്ക്കുള്ള യാത്രയും പുത്തനുഭവമാണ്. ഏഴുവർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞ മലനിരകളിലാകെ പൂവിട്ടുനിൽക്കുകയാണ്.
ടൂറിസം സാധ്യതയുള്ള പ്രദേശമാണിവിടം. അടിസ്ഥാനസൗകര്യം ഏർപ്പെടുത്തിയാൽ സന്ദർശകർ കൂടുതലായി എത്തും. നേരത്തെ കല്യാണത്തണ്ടിലും വാഗമണ്ണിലും മേട്ടുക്കുറിഞ്ഞി വ്യാപകമായി പൂത്തിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home