കുമ്പളങ്ങിയിൽ പൊലീസ് സ്റ്റേഷൻ നിർമിക്കും: മുഖ്യമന്ത്രി

പള്ളുരുത്തി
കുമ്പളങ്ങിയിൽ പൊലീസ് സ്റ്റേഷൻ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക സ്ഥതി മെച്ചപ്പെടുന്നതനുസരിച്ച് കുമ്പളങ്ങിയിൽ പൊലീസ് സ്റ്റേഷൻ നിർമിക്കാൻ അനുമതിനൽകും.
കെ ജെ മാക്സി എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ കുമ്പളങ്ങി പഞ്ചായത്തിലും കോർപറേഷന്റെ ഇടക്കൊച്ചിമുതൽ പള്ളുരുത്തിവരെയുള്ള പ്രദേശത്തും ക്രമസമാധാനചുമതല ഇപ്പോൾ കൈകാര്യം ചെയ്യുന്നത് പള്ളുരുത്തി പൊലീസ് സ്റ്റേഷനാണ്.
കോർപറേഷൻ ഏരിയയുടെ വിസ്തീർണംമൂലം പലപ്പോഴും കുമ്പളങ്ങിയിലെ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യംചെയ്യാൻ പൊലീസിനു കഴിയാറില്ല. ഈ പരിമിതി മറികടക്കുന്നതിന് കുമ്പളങ്ങിയിൽ നിലവിൽ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കുമ്പളങ്ങിയിൽ സ്റ്റേഷൻ അനുവദിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കെ ജെ മാക്സി സബ്മിഷൻമുഖേന വിഷയം അവതരിപ്പിച്ചത്.









0 comments