സോഷ്യൽ മീഡിയയിൽ തിളങ്ങി 'മാർക്കോ' റീക്രിയേഷൻ ടീസർ

കൊച്ചി > മലയാള സിനിമയിലെ 'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. ചിത്രത്തിന്റെ ടീസർ പുറത്തിങ്ങിയതു മുതൽ ആകാംഷയിലാണ് പ്രേക്ഷകർ. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയുടെ അനൗൺസ്മെന്റ് മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ക്രിസ്തുമസിനോടാനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമ പ്രേമികൾക്കായി മറ്റൊരു സർപ്രൈസ് ഒരുക്കിയിരുന്നു. മാർക്കോയുടെ ടീസർ റീ ക്രിയേഷൻ വീഡിയോ ചെയ്യാനായി സിനിമ മോഹികൾക്ക് മാർക്കോയുടെ ടീം അവസരം ഒരുക്കിയിരുന്നു.
ഇപ്പോൾ ശിബിലി നുഅമാനും സുഹൃത്തുക്കളും ചേർന്നൊരുക്കിയ മാർക്കോയുടെ ടീസർ റീക്രിയേഷൻ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. അബ്ദുൽ വാഹിദ് ആണ് ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച മാർക്കോയുടെ വേഷം ടീസർ റീ ക്രിയേഷൻ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഷോർട് ഫിലിമുകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്ത വ്യക്തിയാണ് വാഹിദ്. അനന്ത കൃഷ്ണ ആർ ആണ് ക്യാമറ. ആർട്ട്- അരുൺ ഭാസ്കർ, അർജുൻ ഭാസ്കർ. പ്രൊഡക്ഷൻ ഷബീർ റസാക്ക്. വി എഫ് എക്സ് അഭിഷേക് മണി, വിഷ്ണു പുല്ലാനിക്കാട്, മിഥുൻ ശ്രീകുമാർ.









0 comments