നീതിയുടെ വെളിച്ചം തേടുന്ന ലോകം: സെമിനാർ നടത്തി

കൊച്ചി > 'നീതിയുടെ വെളിച്ചം തേടുന്ന ലോകം' എന്ന വിഷയത്തെ ആസ്പദമാക്കി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ ഘടകത്തിൻ്റെ ആദിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെസിബിസി മീഡിയ കമീഷൻ സെക്രട്ടറി റവ. ഡോക്ടർ സിബു ഇരിമ്പിനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് മിഷണറി മൗലവി സുൽത്താൻ നസീർ വിഷയാവതരണം നടത്തി. മജ്ലിസ് ഖുദ്ദാമുൽ അഹ്മദിയ്യാ ജില്ലാ പ്രസിഡൻ്റ് ജുനൈദ് അഹ്മദ്, ബിബി അഹ്മദ് കബീർ തുടങ്ങിയവരും സംസാരിച്ചു. മൗലവി മെഹ്ബൂബ് അഹ്മദ് ഖുർആൻ പാരായണം ചെയ്തു. ജില്ലാ അമീർ ടി കെ അബൂബക്കർ അധ്യക്ഷനായി.









0 comments