കൗതുകമുണർത്തി ഫിഷ് വോക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 02:06 AM | 0 min read


കൊച്ചി
കടലറിവുകൾ ജനകീയമാക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ചെല്ലാനത്ത് ഫിഷ് വോക് നടത്തി. ചെല്ലാനം ഫിഷിങ് ഹാർബറിൽ, കടലിൽനിന്ന് പിടിക്കുന്ന മീനുകളെ കാണാനും അവയുടെ പ്രത്യേകത ശാസ്ത്രജ്ഞരിൽനിന്ന് മനസ്സിലാക്കാനും ഫിഷ് വോക് അവസരമൊരുക്കി. വിദ്യാർഥികൾ ഉൾപ്പെടെ 20 പേരടങ്ങുന്ന സംഘമാണ് മൂന്നാംഘട്ട ഫിഷ് വോക്കിൽ പങ്കാളികളായത്. ചെല്ലാനം കടലോരമേഖല സന്ദർശിച്ച്, കാലാവസ്ഥാവ്യതിയാനം കടലിലും തീരദേശമേഖലയിലും വരുത്തുന്ന മാറ്റം ഗവേഷകർ ഫിഷ് വോക്കിനെത്തിയവർക്ക് വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home