ക്ഷേത്രം പൂജാരിക്കെതിരെ ജാതി അധിക്ഷേപം ; പ്രതിയുടെ വീട്ടിലേക്ക് 
കെപിഎംഎസ് മാർച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 01:59 AM | 0 min read


ആലങ്ങാട്
തത്തപ്പിള്ളി ദുർഗാദേവി ക്ഷേത്രത്തിലെ പൂജാരി പി ആർ വിഷ്ണുവിനെ ജാതി പറഞ്ഞ്‌ അധിക്ഷേപിച്ചതിനെതിരെ കെപിഎംഎസിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ജാതി അധിക്ഷേപം നടത്തിയ തത്തപ്പിള്ളി സ്വദേശി കെ എസ് ജയേഷിന്റെ വീട്ടിലേക്കാണ്‌ കെപിഎംഎസ് ശാഖകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് വ്യാഴം രാത്രി കരിങ്ങാംതുരുത്തിൽനിന്ന്‌ പ്രകടനമായി എത്തിയത്.

ജയേഷിന്റെ വീടിനുസമീപം സമരക്കാരെ പൊലീസ് തടഞ്ഞു. ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ ഉദ്ഘാടനം ചെയ്തു. നിജിത ഹിതിൻ, പി വി മോഹനൻ, അനീഷ് മങ്ങാട്ട്, രാജീവ് തത്തപ്പിള്ളി, പി കെ ബിജു, പ്രകാശൻ പാനായിക്കുളം എന്നിവർ സംസാരിച്ചു. അറസ്റ്റ് ഇനിയും വൈകിയാൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന്‌ കെപിഎംഎസ് നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home