വാഹനാപകടത്തിൽ പരിക്കേറ്റ ബംഗാൾ
 സ്വദേശിയിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 01:37 AM | 0 min read


അങ്കമാലി
വാഹനാപകടത്തിൽ പരിക്കേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സ തേടിയ ബംഗാൾസ്വദേശിയിൽനിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. പശ്ചിമബംഗാൾ സ്വദേശി ഹസ്ബുൽ ബിശ്വാസാണ് അറസ്റ്റിലായത്. ബുധൻ പുലർച്ചെയായിരുന്നു വാഹനാപകടം. ആലുവയിൽനിന്ന് ചെങ്ങമനാട് ഭാഗത്തേക്ക് ഇയാൾ ഓട്ടോയിൽ വരുന്നതിനിടെ കാറിൽ തട്ടി ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ ഭിന്നശേഷിക്കാരനായ ഹസ്ബുൽ ബിശ്വാസിനും ഓട്ടോഡ്രൈവർക്കും പരിക്കേറ്റു. തുടർന്ന് ഇരുവരെയും അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചു. ഹസ്ബുൽ ബിശ്വാസ് സൂക്ഷിച്ച ബാഗിൽ സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് നാല് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. മൂന്നുകിലോ കഞ്ചാവുണ്ടെന്നാണ് സൂചന. പ്രതിയെ പൊലീസ് ചോദ്യംചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയത്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home