സ്‌ത്രീകളെ ഭീഷണിപ്പെടുത്തി കവർച്ച : പ്രതി പിടിയിൽ , കാറിൽ കയറ്റിയത് ജോലിക്കെന്ന പേരിൽ

കൊച്ചി
തമിഴ് സ്ത്രീകൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് കാറിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച് ഭീഷണിപ്പെടുത്തി സ്വർണമാലയും കമ്മലും ഫോണും കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. ഇടുക്കി പീരുമേട് കരടിക്കുഴി സ്വദേശി പട്ടുമലയിൽ ചൂളപ്പറത്ത് വീട്ടിൽ സജീവാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്. സ്ത്രീകളെ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ വാടകയ്ക്ക് എടുത്ത കാറാണെന്ന് വ്യക്തമായി. എഡ്വിൻ ഷാജി എന്നയാളുടെ വിലാസവും ലൈസൻസും ഉപയോഗിച്ച് സജീവ് ചെന്നൈയിൽ ഓൺലൈൻ ടാക്സി ഓടിക്കുകയാണെന്നും കണ്ടെത്തി.
ചെന്നൈയിൽനിന്ന് തൃശൂരിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സാഹസികമായി പിടികൂടുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.









0 comments