സ്വകാര്യ ബസ് 
ടിക്കറ്റുകളിൽ ക്രമക്കേട്:
മോട്ടോർ വാഹനവകുപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 02:29 AM | 0 min read


തൃക്കാക്കര
കൊച്ചി നഗരത്തിലെ പല സ്വകാര്യ ബസുകളിലെയും ടിക്കറ്റുകൾ നിയമവിധേയമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടത്തി. ഗതാഗത നിയമം പാലിച്ച് ടിക്കറ്റുകൾ അച്ചടിക്കണമെന്ന് എൻഫോഴ്സ്മെന്റ്‌ ആർടിഒ കെ മനോജ് ബസുടമകൾക്ക് കത്ത് നൽകി. ടിക്കറ്റിലെ  നിയമലംഘനങ്ങളെപ്പറ്റി കലക്ടർക്കും മോട്ടോർ വാഹനവകുപ്പ് വിവരങ്ങൾ കൈമാറി.

എൻഫോഴ്സ്മെന്റ് ആർടിഒ കെ മനോജ് ബസുകളിൽ സഞ്ചരിച്ച് ടിക്കറ്റുകൾ പരിശോധിച്ചാണ് നടപടി. ടിക്കറ്റിന് 7.5 x 3 സെന്റിമീറ്റർ വലിപ്പം ഉണ്ടാകണം. ടിക്കറ്റ് നമ്പർ, ബസ് നമ്പർ, ഫെയർ സ്റ്റേജ് തുടങ്ങിയവ ഉൾപ്പെടുത്തണം. ടിക്കറ്റിന് കൗണ്ടർ ഫോയിൽ നിർബന്ധമാണ്. നിലവിൽ ബസുടമകളുടെ അസോസിയേഷനുകളാണ് ടിക്കറ്റ് അച്ചടിക്കുന്നത്. കൗണ്ടർ ഫോയിൽ ഉണ്ടാകാറില്ല. ഇനിമുതൽ ഇത്തരം കുറ്റങ്ങൾ കണ്ടെത്തിയാൽ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അധികൃതർ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home