വേങ്ങൂരിൽ കുടിവെള്ളക്ഷാമം: 
വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 02:23 AM | 0 min read


പെരുമ്പാവൂർ
ചൂരമുടി ജലസംഭരണി പൊളിച്ചുകളഞ്ഞതിനെ തുടർന്നുള്ള കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി, ജൽജീവൻ മിഷൻ എക്സിക്യൂട്ടീവ് എൻജിനിയർമാരെ ഉപരോധിച്ചു. ഒരു മാസമായി പഞ്ചായത്തിൽ ഒരിടത്തും പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളം ലഭിക്കുന്നില്ല.

ബദൽ സംവിധാനം ഒരുക്കാതെ ചൂരമുടിയിലെ ജലസംഭരണിയും ശുചീകരണസംവിധാനവും  ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചുകളഞ്ഞതാണ് ക്ഷാമത്തിന് കാരണം. എത്രയുംപെട്ടെന്ന്‌ പരിഹരിക്കാമെന്ന ഉറപ്പിനെ തുടർന്നാണ്‌ ഉപരോധസമരം അവസാനിപ്പിച്ചത്. വൈസ് പ്രസിഡന്റ് പി സി കൃഷ്ണൻകുട്ടി, സ്ഥിരംസമിതി അധ്യക്ഷൻ ബിജു പീറ്റർ,  ആൻസി ജോബി, ടി ബിജു, മരിയ സാജ് മാത്യു, ശോഭന വിജയകുമാർ, പി വി പീറ്റർ, ജിനു ബിജു എന്നിവർ ഉപരോധത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home