കനത്ത മഴയിൽ മുങ്ങി 
മൂവാറ്റുപുഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:13 AM | 0 min read


മൂവാറ്റുപുഴ
കനത്ത മഴയിൽ മൂവാറ്റുപുഴയിൽ വെള്ളക്കെട്ട്‌. അരമന പടിയിൽ വെള്ളക്കെട്ടിൽ കാൽനടയാത്രക്കാർ വലഞ്ഞു. റോഡ് പൊട്ടിപ്പൊളിഞ്ഞ ഇവിടെ ചെറുവാഹനങ്ങൾക്കും കടന്നുപോകാനാകാതെ ഗതാഗതക്കുരുക്കുണ്ടായി. പേട്ട റോഡിലും കച്ചേരിത്താഴത്തും വെള്ളക്കെട്ടുണ്ടായി. സമീപത്തെ മൂന്ന് വീടുകളിൽ വെള്ളം കയറിയിറങ്ങി.

ആരക്കുഴ റോഡിന് സമീപം മതിൽ ഇടിഞ്ഞു. തിങ്കൾ വൈകിട്ട് നാലിന്‌ തുടങ്ങിയ മഴ മണിക്കൂറുകളോളം പെയ്തു. പലയിടത്തും കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുതിവിതരണം മുടങ്ങി. കൃഷിനാശവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home