കനത്ത മഴയിൽ 
വ്യാപക നാശം ; ഏലൂരിൽ വീടിനുമുകളിൽ തെങ്ങ് വീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:51 AM | 0 min read


കളമശേരി
ശക്തമായ കാറ്റിലും മഴയിലും ഏലൂർ, കളമശേരി പ്രദേശങ്ങളിൽ വ്യാപകനാശം. കളമശേരി എൻഎഡി റോഡിൽ കേന്ദ്രീയ വിദ്യാലയത്തിനുസമീപം ശനി പകൽ മൂന്നോടെ മരങ്ങൾ വീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഏലൂരിൽനിന്ന് അഗ്നി രക്ഷാസേന എത്തി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ശനി വൈകിട്ടോടെ ഉണ്ടായ കനത്ത മഴയെ തുടർന്ന് മരങ്ങൾ വീഴുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

നാലാംവാർഡിൽ പാട്ടുപുര ക്ഷേത്രത്തിനുസമീപം കുറ്റിമാക്കൽ ഷാഹുൽഹമീദിന്റെ വീടിന്റെ മുകളിൽ തെങ്ങ് വീണ് നാശം സംഭവിച്ചു. ന​ഗരസഭാ ജീവനക്കാരെത്തി തെങ്ങ് വെട്ടിമാറ്റി. ഡിപ്പോ ബസ് സ്റ്റാന്‍ഡിനുസമീപം റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഏലൂർ അഗ്നി രക്ഷാസേന എത്തി മരം വെട്ടിമാറ്റി. പാതാളം പാലത്തി​ന്റെ തുടക്കത്തിൽ റോഡിന്റെ ഇടതുവശത്ത് മണ്ണ്‌ ഇടിഞ്ഞുവീണു. മഞ്ഞുമ്മൽ എടമ്പാടം തോടിനുസമീപമുള്ള ചില വീടുകളിൽ തോട് നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറി.



deshabhimani section

Related News

View More
0 comments
Sort by

Home