തലമുറകളുടെ 
ഗുരുനാഥന്‌ 98

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 02:29 AM | 0 min read


കൊച്ചി
സൗഹൃദക്കൂട്ടായ്‌മകളുടെ സ്‌നേഹാദരം ഏറ്റുവാങ്ങി തലമുറകളുടെ അധ്യാപകൻ പ്രൊഫ. എം കെ സാനുവിന്റെ 98–-ാം പിറന്നാൾ ആഘോഷിച്ചു. എറണാകുളം ബിടിഎച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായമന്ത്രി പി രാജീവ്‌ പിറന്നാൾമധുരം നൽകി.

സാനുമാഷ്‌ എല്ലാവരുടെയും തണലാണെന്നും ആ തണൽപറ്റിയാണ്‌ നഗരം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളികൾ ചങ്ങമ്പുഴയെയും ശ്രീനാരായണ ഗുരുവിനെയും അറിയുന്നതും മനസ്സിലാക്കുന്നതും മാഷിന്റെ എഴുത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, പി ആർ റെനീഷ്‌ തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. എം കെ സാനു അവാർഡ്‌ തൃപ്പൂണിത്തുറ ചോയ്‌സ്‌ സ്‌കൂൾ പ്രിൻസിപ്പൽ റേയ്‌ച്ചൽ ഇഗ്‌നീഷ്യസിന്‌ സമ്മാനിച്ചു.

ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ് അഡ്വ. എൻ ഡി പ്രേമചന്ദ്രൻ അധ്യക്ഷനായി. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമികൾ പ്രഭാഷണം നടത്തി. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ആഘോഷത്തിൽ ഹൈക്കോടതി ജഡ്‌ജി ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി. പ്രൊഫ. എം കെ സാനു എഴുതിയ ലേഖനസമാഹാരമായ ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’ പുസ്‌തകം പ്രകാശിപ്പിച്ചു. പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ ‘ഗുരവേ നമഃ’ പുസ്‌തകവും പ്രകാശിപ്പിച്ചു. ശ്രീനാരായണ ഗുരു ലൈഫ്‌ ആൻഡ്‌ ടൈംസ്‌ പുസ്‌തകത്തിന്റെ മൂന്നാംപതിപ്പിന്റെ കവർ പ്രകാശിപ്പിക്കലും നടന്നു. ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഡോ. മാർട്ടിൻ മള്ളാത്ത്‌ അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ, വി കെ മിനിമോൾ, ഫാ. പോൾ തേലക്കാട്ട്, പ്രൊഫ. എം തോമസ് മാത്യു, ഡോ. പി വി കൃഷ്ണൻനായർ, ഗോകുലം ഗോപാലൻ, പത്മജ എസ് മേനോൻ, രഞ്ജിത് സാനു, ഫാ. അനിൽ ഫിലിപ്പ്, സതീഷ് ആലപ്പുഴ എന്നിവർ സംസാരിച്ചു. സുഹൃത്തുക്കൾ മാഷിനെ പൊന്നാടയണിയിച്ച്‌ ആദരിച്ചശേഷം പിറന്നാൾസദ്യയും കഴിച്ചാണ്‌ മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home