വനിതാസാഹിതി ജില്ലാ കൺവൻഷൻ ചേർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 02:21 AM | 0 min read

കൊച്ചി
അസംഘടിതമേഖലയിലും ഗാർഹികമേഖലയിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ അധികൃതരുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വനിതാസാഹിതി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ കെ കെ സുലേഖ അധ്യക്ഷയായി. സെക്രട്ടറി രവിത ഹരിദാസ് റിപ്പോർട്ടും ട്രഷറർ സിന്ധു ഉല്ലാസ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി എൻ സരസമ്മ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി എൻ കുഞ്ഞുമോൾ, ജോൺ ഫെർണാണ്ടസ്, ഡോ. കെ ജി പൗലോസ്, ജോഷി ഡോൺബോസ്കോ, ഗായത്രീദേവി, വൃന്ദ മോഹൻദാസ് എന്നിവർ സംസാരിച്ചു.


മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ തസ്മിൻ ഷിഹാബിനെയും വിവിധ മേഖലയിൽ മികവ് പുലർത്തിയവരെയും ആദരിച്ചു. കൺവൻഷനോടനുബന്ധിച്ച് നടത്തിയ വരക്കൂട്ട് ചിത്രകാരി സിന്ധു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഡോ. കെ അജിത (പ്രസിഡന്റ്‌), രവിത ഹരിദാസ് (സെക്രട്ടറി), സിന്ധു ഉല്ലാസ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Home