സഹകരണ വാരാഘോഷം ലോഗോ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2024, 01:55 AM | 0 min read

കൊച്ചി
എഴുപത്തൊന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ലോഗോ കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ പ്രകാശിപ്പിച്ചു. കളമശേരി സഹകരണ ബാങ്ക്‌ മന്ദിരത്തിലെ സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനത്തോടനുബന്ധിച്ചായിരുന്നു ലോഗോ പ്രകാശിപ്പിക്കൽ. നവംബർ 14നാണ്‌ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം.

ചടങ്ങിൽ സമസ്ഥാന സഹകരണ യൂണിയൻ അംഗം വി എം ശശി അധ്യക്ഷനായി. കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി എസ് ഷൺമുഖദാസ്, കളമശേരി സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി കെ കുട്ടി, എറണാകുളം സഹകരണ സംഘം ജോയിന്റ്‌ രജിസ്ട്രാർ ജോസ്സാൽ ഫ്രാൻസിസ്, പി എച്ച് ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home