കല്ലുമ്മക്കായയുടെ ജനിതകരഹസ്യം തുറന്ന്‌ സിഎംഎഫ്ആർഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 02:08 AM | 0 min read


കൊച്ചി
കല്ലുമ്മക്കായയുടെ ജനിതകരഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം. ക്രോമസോം തലത്തിലുള്ള ജനിതക ശ്രേണീകരണം കല്ലുമ്മക്കായക്കൃഷിയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ്‌ കണ്ടെത്തൽ. ജലാശയമലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ അർബുദ ഗവേഷണത്തിനും ഈ നേട്ടം സഹായമാകും.

കേന്ദ്ര ബയോടെക്നോളജിവകുപ്പിന്റെ സാമ്പത്തികസഹായത്തോടെ, സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ജനിതക ശ്രേണീകരണഗവേഷണം നടത്തിയത്. കല്ലുമ്മക്കായയുടെ വളർച്ച, പ്രത്യുൽപ്പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതകവിവരങ്ങൾ പഠനത്തിലൂടെ കണ്ടെത്തി. രോഗപ്രതിരോധശേഷിയുള്ളതും ഉൽപ്പാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ പുതിയ കണ്ടെത്തൽ സഹായിക്കും. കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപ്പാദനം ഗണ്യമായി കൂട്ടുന്നതിന് വഴിതുറക്കുമെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

വ്യാപകമായി കാണുന്ന പരാദരോഗങ്ങളാണ് കല്ലുമ്മക്കായക്കൃഷിക്ക് ഭീഷണി. എന്നാൽ ജീനും ജനിതകഘടനയും വിശദമായി മനസ്സിലാക്കുന്നതിലൂടെ, ഇവയെ പ്രതിരോധിക്കാനാകുമെന്ന് ഡോ. സന്ധ്യ പറഞ്ഞു.വെള്ളത്തിലെ പിഎച്ച്, താപനില, ലവണാംശം തുടങ്ങിയവയോട് വളരെ വേഗം പൊരുത്തപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ. ജീനോം ഡീകോഡിങ്‌ വഴി ജലമലിനീകരണവും വെള്ളത്തിലെ മാറ്റവും പെട്ടെന്ന്‌ മനസ്സിലാക്കാനാകുമെന്നും ഗവേഷകർ വ്യക്തമാക്കി.

 



deshabhimani section

Related News

View More
0 comments
Sort by

Home