കണ്ണമാലിയിൽ വീണ്ടും കടലാക്രമണം

പള്ളുരുത്തി
രണ്ടാംദിവസവും കണ്ണമാലിയിൽ കടലാക്രമണം. വ്യാഴം പകൽ പന്ത്രണ്ടോടെ കണ്ണമാലിമുതൽ കൈതവേലിവരെയുള്ള പ്രദേശങ്ങളിലാണ് കടലാക്രമണം നേരിട്ടത്. തീരപ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പകൽ മൂന്നോടെ കടൽ ശാന്തമായി. ഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം.









0 comments